1.ഐടി ക്യാമ്പസ് വിപുലീകരണം
തിരുവനന്തപുരം നഗരത്തിലെ പ്രോപ്പർട്ടി മാർക്കറ്റിനെ വലിയതോതിൽ നിയന്ത്രിക്കുന്ന ഘടകമാണ് ടെക്നോപാർക്കും, അനുബന്ധ ഐടി വികസനവും (Technopark Expansion Projects).
490- ൽ അധികം ഐടി കമ്പനികൾ പ്രവർത്തിക്കുന്ന ഒരു വലിയ ഐടി ശൃംഖലയാണ് ടെക്നോപാർക്ക് ഉൾപ്പെടുന്ന തിരുവനന്തപുരത്തിൻ്റെ സ്വന്തം സങ്കേതിക സ്രോതസ്സ്. 75000 – ൽ അധികം ഐടി ജീവനക്കാർ (IT Professionals) തൊഴിൽ ചെയ്യുന്ന ഇവിടം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി ക്യാമ്പസുകളിൽ ഒന്നാണ്.
ഈ വളർച്ച ക്യാമ്പസിനു പുറത്ത് വലിയ റിയൽ എസ്റ്റേറ്റ് തരംഗം സൃഷ്ടിക്കുന്നു. കഴിഞ്ഞ പത്തിലധികം വർഷങ്ങളായി, നഗര മധ്യ പ്രദേശങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ വില്ലകൾക്കും, അപാർട്മെൻ്റുകൾക്കും ആവശ്യക്കാർ ഉള്ളത്, കഴക്കൂട്ടം – ടെക്നോപാർക്ക് മേഖലയിലാണ് (flats near Technopark, 2BHK in Kazhakuttom).
ടെക്നോസിറ്റി, ഫെയ്‌സ് 3 വിപുലീകരണം തുടങ്ങിയ
വികസന പ്രവർത്തനങ്ങൾ, ടെക്നോപാർക്ക് കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് മാർക്കറ്റിനെ (Technopark real estate market) കുറഞ്ഞത് അടുത്ത 5 വർഷത്തേക്കും കൂടി ഈ ഉയർന്ന നിലയിൽ നിലനിർത്തും എന്ന് ഉറപ്പാണ്.
2. വിഴിഞ്ഞം തുറമുഖം.
ജില്ലയുടെ മാത്രമല്ല, കേരള സംസ്ഥാനത്തിൻ്റെ
തന്നെ സാമ്പത്തിക അടിത്തറയ്ക്ക് പുതിയ മാനം നൽകുന്ന പ്രോജക്ട് ആണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം(Vizhinjam International Port).
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ചരക്കുമാറ്റ കേന്ദ്രം(deep-water transshipment hub) അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെ സ്ഥിതിചെയ്യുന്നു, എന്നീ മുൻതൂക്കങ്ങൾ, ലോക ശ്രദ്ധയെ തിരുവനന്തപുരത്തേക്ക്
ക്ഷണിക്കുന്നു.
തുറമുഖവുമായി ബന്ധപ്പെട്ട് അനന്ത സാധ്യതകളാണ്
വരും വർഷങ്ങളിൽ സൃഷ്ടിക്കപ്പെടാൻ പോകുന്നത്. വെയർ ഹൗസ് മേഖലകൾ, മറ്റു ഗതാഗത വിതരണ സംവിധാനങ്ങൾ, തുടങ്ങി നിരവധി അനുബന്ധ ബിസിനസ് സാധ്യതകൾ നിലനിൽക്കുന്നതിനാൽ, ഇതിലേക്കാവശ്യമായ പ്രോപ്പർട്ടി പർച്ചേസുകൾ അനിവാര്യമായി വരുന്നു. ഒപ്പം, വലിയ തോതിലുള്ള തൊഴിൽ സാധ്യതകൾ
രൂപപ്പെടുന്നതിനാൽ, റസിഡൻഷ്യൽ പ്രോപ്പർട്ടികളുടേയും ഡിമാൻഡ് വരും വർഷങ്ങളിലും പതിന്മടങ്ങ് ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.
3. അടിസ്ഥാന സൗകര്യ വികസനം
ചരിത്രത്തിൽ ഇതുവരെ കാണാത്ത അടിസ്ഥാനസൗകര്യ വികസനത്തിൻ്റെ വലിയൊരു ഘട്ടത്തിലൂടെ കടന്ന് പോകുകയാണ് തിരുവനന്തപുരം. NH 66-ന്റെ ആറു വരി പാത വികസനം 50% ന് മുകളിൽ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നു. 2026 – ൽ പൂർത്തിയാകുമെന്ന്
കരുതപ്പെടുന്ന പ്രോജക്ടിൽ കഴക്കൂട്ടം – കടമ്പാട്ടുകോണം, മേഖല തിരുവനന്തപുരത്തിൻ്റെ
മുൻപോട്ടുള്ള യാത്രക്ക് വേഗം പകരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനഘട്ടത്തെ മുൻനിർത്തി കോവളം – കാരോട് (Kovalam–Karode) റോഡ് സെക്ഷനിൽ സുരക്ഷയും ഗതാഗതസൗകര്യങ്ങളും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. നഗരത്തിന്റെ ഭാവി ഗതാഗതഭൂപടത്തെ നിർണായകമായി സ്വാധീനിക്കുന്ന ഔട്ടർ റിംഗ് റോഡ് (Outer Ring Road) ഉൾപ്പെടുന്ന പ്രധാന
പദ്ധതികൾ കൂടി മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ്.
റോഡ് കണക്റ്റിവിറ്റിയിൽ തിരുവനന്തപുരത്തിൻ്റെ ഇതുവരെ കാണാത്ത മുഖമാണ് ഇനി വരും വർഷങ്ങളിൽ കാണാൻ പോകുന്നത്. ഗതാഗതസമയം കുറയ്ക്കുന്നത്മാത്രമല്ല, ടെക്നോപാർക്ക് – വിഴിഞ്ഞം ബന്ധിപ്പിക്കുന്ന പാതയും, അവ നൽകുന്ന സാധ്യതകളും (Technopark–Vizhinjam growth corridor) തുറന്നിടുന്നു. അതുവഴി മേഖലയിലെ വാടക ഡിമാൻഡ് ശക്തിപ്പെടുകയും, വീട് തേടുന്നവർക്കുള്ള പ്രാദേശിക നേട്ടങ്ങൾ, ദീർഘകാലത്തേക്ക് ഭൂമിയുടെ മൂല്യം (Property Value) ഉയരാനുള്ള സാധ്യതകൾ എന്നിവ കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു. അടിസ്ഥാനസൗകര്യ വികസനം സ്ഥിരതയാർന്ന നഗരവളർച്ചയുടെ അടിത്തറയായതിനാൽ, ഈ മാറ്റങ്ങൾ പ്രോപ്പർട്ടി മാർക്കറ്റിനെ (Trivandrum realestate) ഭാവിയിലും ശക്തമായി വളരുന്ന ഒന്നായി നിലനിർത്തുന്നു.
4. സ്ഥിരതയാർന്ന ഭൂമി – വിപണി മൂല്യം
ട്രിവാൻഡ്രം റിയൽ എസ്റ്റേറ്റ് വിപണിയുടെ
പ്രത്യേകത അതിന്റെ സ്ഥിരതയാർന്ന വിപണി മൂല്യ വർധനയാണ് (Property Value
Appreciation) . 2019 മുതൽ 2024 വരെ നഗരത്തിലെ അപാർട്മെന്റ് വിപണിയിൽ ശരാശരി 25 മുതൽ 35 ശതമാനം വരെ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ഇതിന് തെളിവാണ്. നഗരത്തിന്റെ വ്യത്യസ്ത മൈക്രോ-മാർക്കറ്റുകളിലും സമാന പ്രവണത കാണാം.
കേരളത്തിലെ പ്രോപ്പർട്ടി ശരാശരി വില പരിശോധിക്കുമ്പോൾ,
2BHK യൂണിറ്റുകൾ സാധാരണയായി ₹40–90 ലക്ഷം നിരക്കിലും, 3BHK യൂണിറ്റുകൾ ₹60 ലക്ഷം മുതൽ ₹1.5 കോടി വരെയും, വില്ലകൾ ₹1–5 കോടി എന്നീ നിരക്കിലുമാണ് വരുന്നത്. 2024 വരെയുള്ള വിപണി വില വർധനവും, ജില്ലയിലാകമാനവും നഗരത്തിലും പ്രതിഫലിക്കുന്ന വികസനവും കണക്കിലെടുത്താൽ, മൂല്യ വർധന വരും വർഷങ്ങളിലും തുടർന്നേക്കും.
നഗരത്തിലെ ഐടി മേഖലയിലെ ജീവനക്കാർ, മികച്ച ജീവിത പശ്ചാത്തലം തേടുന്നവർ, NRIs, ഇവരെല്ലാം തന്നെ തിരുവനന്തപുരത്ത് ഒരു പ്രീമിയം അപാർട്മെൻ്റ്
(Premium Apartments in Trivandrum) എന്നതിലുപരി ഭാവിയിൽ മൂല്യ വർധനവ് ഉറപ്പ് നൽകുന്ന
നല്ലൊരു നിക്ഷേപം എന്ന നിലയിലും (Investment in real estate, invest in trivandrum) തിരുവനന്തപുരത്തെ പ്രോപ്പർട്ടി മാർക്കറ്റിനെ നോക്കി കാണുന്നു.ഷാനൂർ ഹോംസിൻ്റെ (Shanoor Homes) വില്ലാ,അപാർട്മെൻ്റ് പ്രോജക്ടുകൾ എല്ലാം തന്നെ മികച്ച ജീവിത ശൈലി ഉറപ്പിക്കുന്നവയും, തിരുവനന്തപുരം നഗരത്തിൻ്റെ വികസന മേഖലകളിൽ സ്ഥിതി ചെയ്യുന്നവയുമാണ്. അതിനാൽ തന്നെ, മെച്ചപ്പെട്ട നഗരജീവിതത്തിനൊപ്പം, ഉറപ്പുള്ള നിക്ഷേപ സാധ്യതകളും ഷാനൂർ ഹോംസ് നിങ്ങൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.
5. നിലനിൽക്കുന്ന ബയ്യർ പ്രൊഫൈലുകൾ.
ഏതൊരു റിയൽ എസ്റ്റേറ്റ് വിപണിയേയും മുന്നോട്ട് നയിക്കുന്ന സുപ്രധാന ഘടകമാണ്, പ്രോപ്പർട്ടി വാങ്ങുന്നവരുടെ പ്രൊഫൈൽ. കണക്കുകൾ പ്രകാരം, ഐടി മേഖലയിലെ ജീവനക്കാർ, കമ്പനി ഉടമകൾ,അനുബന്ധ ബിസിനസ് ചെയ്യുന്നവർ, പ്രൊഫഷണലുകൾ, വിദേശത്തുള്ള NRIs, ആദ്യമായി വീട് വാങ്ങുന്ന യുവ കുടുംബങ്ങൾ, സ്ഥിരതയുള്ള ദീർഘ കാല വരവ് തേടുന്ന നിക്ഷേപകർ,ഈ പ്രൊഫൈലിൽ ഉള്ളവരാണ് തിരുവനന്തപുരത്ത്
സ്ഥിരമായി പ്രോപ്പർട്ടികൾ വാങ്ങാറുള്ളത്. ഓരോ വർഷം കഴിയുംതോറും ട്രിവാൻഡ്രം നഗരത്തിൽ കുടിയേറുന്ന ഈ പ്രൊഫൈലിൽ ഉള്ളവരുടെ എണ്ണം കൂടി വരുന്നതായി കാണാം. അവരിൽ ഭൂരിഭാഗം പേരും സിറ്റിയുടെ ഗ്രോത്ത് സോണിൽ പ്രോപ്പർട്ടികൾ വാങ്ങുന്നു. തിരുവനന്തപുരം അതിൻ്റെ മികച്ച ഘട്ടത്തിലേക്ക് ചുവടുമാറുന്ന വരും വർഷങ്ങളിൽ ഈ കുടിയേറ്റവും റിയൽ എസ്റ്റേറ്റ് മാർക്കറ്റിലെ കുതിപ്പും ഇനിയും തുടരുമെന്ന് ഉറപ്പാണ്.
ട്രിവാൻഡ്രം റിയൽ എസ്റ്റേറ്റ് വിപണിയെ നയിക്കുന്ന പരമപ്രധാനമായ ഘടകം, സ്ഥിരതയുള്ള ഡിമാൻഡ് ആണ്. പ്രൊഫഷണൽസ് മുതൽ NRIs വരെ, കുടുംബങ്ങൾ മുതൽ സംരംഭകർ വരെ, ഈ നഗരത്തെ നാളെയുടെ മികച്ച സാധ്യതയായി നോക്കിക്കാണുന്നു.ഈ നാടിൻ്റെ വളർച്ചാ വേഗം, ജീവിക്കാൻ അനുയോജ്യമായ പരിസ്ഥിതി, സ്ഥിരതയുള്ള റൻ്റൽ മാർക്കറ്റ് ഭാവി വികസന പദ്ധതികൾ, ഇവയെല്ലാം ചേർന്ന് തിരുവനന്തപുരത്തിനെ ജീവിതത്തിനും നിക്ഷേപത്തിനും
ഏറ്റവും വിശ്വസനീയമായ ലക്ഷ്യസ്ഥാനമായി മാറ്റുന്നു. കുറഞ്ഞത് അടുത്ത 5 വർഷത്തേക്ക് എങ്കിലും, തിരുവനന്തപുരം പോലെ മികച്ച റിയൽ എസ്റ്റേറ്റ് സാധ്യത ഉറപ്പിക്കുന്ന ഒരു നഗരവും കേരളത്തിലുണ്ടാവില്ല.
ഈ അപാർട്മെൻ്റിൽ വാടക വരുമാനം ലഭിക്കാൻ ഹാൻഡോവർ വരെ കാത്തിരിക്കേണ്ടാ…!!
മികച്ച നിക്ഷേപ സാധ്യതയുടെ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ..
