Bhagvathy plaza, Pongummoodu

Medical college P.O, Trivandrum.

+91 96 4503 7770(IND)
+971 54 372 8486(UAE)

For Inquiries

Mon - Sat: 9:00 - 18:00

Office Hours

തിരുവനന്തപുരത്ത്, ടെക്നോപാർക്കിന് സമീപമുള്ള വില്ലകൾക്കും അപാർട്മെൻ്റുകൾക്കും ഉയർന്ന ഡിമാൻഡ് എന്തുകൊണ്ട്?

1.ഐടി പ്രൊഫഷണൽസ് മുൻഗണന നൽകുന്ന വർക്ക് ലൈഫ് ബാലൻസ്.

Flats in Trivandrum

ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന പ്രഫഷണൽസ്, ഒരു വീട് തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകുന്ന ഒന്നാണ് വർക്ക് ലൈഫ് ബാലൻസ് (Work Life Balance). ജോലിക്കും വീടിനിമിടയിലെ യാത്രാസമയം ജീവിത നിലവാരം (Quality life) നിയന്ത്രിക്കുന്ന വലിയ ഘടകമാണെന്ന് അവർ തിരിച്ചറിയുന്നു. തിരുവനന്തപുരം നഗര ഹൃദയത്തിൽ നിന്നോ, പ്രാന്ത പ്രദേശങ്ങളിൽ നിന്നോ ടെക്നോപാർക്കിലേക്ക് ഉള്ള യാത്ര സമയം കുറഞ്ഞത് 60 മുതൽ 90 മിനിറ്റുകൾ വരെയാണ്. തിരക്കേറിയ ദിനങ്ങളിൽ, തിങ്കളാഴ്ചകളിൽ, വാരാന്ത്യങ്ങളിൽ ഈ സമയ ദൈർഘ്യം ഇതിലും ഉയരുന്നു. ഫലത്തിൽ ഒരു ടെക്നോപാർക്ക് ജീവനക്കാരൻ്റെ നിത്യജീവിതത്തിലെ 2 മുതൽ 3 മണിക്കൂർ യാത്രയിൽ മാത്രം നഷ്ടപ്പെടുന്നു. വ്യക്തിജീവിതത്തിൽ, അല്ലെങ്കിൽ കാര്യക്ഷമമായി ഉപയോഗിക്കേണ്ട ഈ സമയം, വിരസമായ ട്രാഫിക് കുരുക്കിൽ തീരുന്നത് ആർക്കും തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതല്ല.

കഴക്കൂട്ടം – ടെക്നോപാർക്ക് മേഖലയിൽ ഒരു വില്ലയോ അപാർട്മെൻ്റോ തിരഞ്ഞെടുക്കുന്നതിലൂടെ ( Apartments in Kazhakuttom, Flats Near Technopark) ദിവസേനയുള്ള യാത്ര 10 മുതൽ 20 മിനിറ്റായി ചുരുങ്ങുന്നു. അധികം ലഭിക്കുന്ന ഒന്ന് രണ്ടു മണിക്കൂർ ജോലിയിലെ സമ്മർദ്ദം കുറയ്ക്കുവാനും, കുടുംബത്തോടൊപ്പം കുറച്ചധികം സമയം ചിലവഴിക്കാനും സഹായിക്കുന്നു. ജോലി, ജീവിതം, കുടുംബം എന്നിവ സന്തുലിതമാക്കുവാൻ ആഗ്രഹിക്കുന്നവർ ഈ മേഖല എല്ലായ്പ്പോഴും പരിഗണിക്കുന്നു.

 2. സ്ഥിരമായ വാടക ഡിമാൻഡ്  — NRIs – നേയും ഇൻവെസ്റ്റേഴ്‌സിനെയും ആകർഷിക്കുന്നു.

Flats in Trivandrum

ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരിൽ നല്ലൊരു ശതമാനം മറ്റ് ജില്ലകളിലോ, സംസ്ഥാനങ്ങളിലോ ഉള്ളവരാണ്. ഇതിനാൽ തന്നെ, ടെക്നോപാർക്കിന് സമീപം വാടകയ്ക്ക് വീട് തേടുന്നവരുടെ എണ്ണം സ്ഥിരമായി ഉയർന്ന നിലയിൽ തുടരുന്നു (Rent a flat near Technopark). കൂടാതെ മികച്ച റെൻ്റൽ വരുമാനവും, ഉയരുന്ന വാർഷിക റെൻ്റൽ റേറ്റും ഇവിടം NRIs നും മറ്റ് നിക്ഷേപകർക്കും പ്രിയപ്പെട്ടതാക്കി മാറ്റുന്നു (Investment Near Technopark) .

കഴക്കൂട്ടം – ടെക്നോപാർക്ക് മേഖലയിലെ ഏകദേശ വാടക നിരക്ക്.

2BHK: ₹18,000 – ₹30,000

3BHK: ₹28,000 – ₹45,000

Villas: ₹35,000 – ₹60,000

വാടക നിരക്കിലെ വാർഷിക വർധന : 8% – 12%

3. നഗരത്തിന്റെ ആധുനിക ഭാഗം.

flats in Trivandrum

തിരുവനന്തപുരം നഗരത്തിൻ്റെ ആധുനികതയുടെ മുഖമാണ് കഴക്കൂട്ടം –  ഐടി ഹബ്ബ് ഉൾപ്പെടുന്ന ഭാഗം. നഗരം വളരുന്നതും, വലിയ തോതിലുള്ള നിക്ഷേപങ്ങൾ, പ്രോജക്‌ടുകൾ എന്നിവ വരുന്നതും ഈ മേഖല കേന്ദ്രീകരിച്ചാണ്. NH 66 ൻ്റെ വിപുലീകരണം, ടെക്നോപാർക്ക് ഫേസ് 3 വികസനം, ടോറസ്, ലുലു തുടങ്ങിയ ഗ്രൂപ്പുകളുടെ നിക്ഷേപം, ട്രിവാൻഡ്രം മെട്രോ, എയർപോർട്ട് നവീകരണം, ഇവയെല്ലാം
തന്നെ ടെക്നോപാർക്ക് ഉൾപ്പെടുന്ന മേഖലയെ നഗരത്തിൻ്റെ ഭാവിയിലേക്കുള്ള കോറിഡോറാക്കി മാറ്റുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രദേശത്ത് ഗവൺമെൻ്റ് പദ്ധതികളും, സ്വകാര്യ നിക്ഷേപങ്ങളുമായി ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഇത്തരത്തിലുള്ള അതിവേഗ നഗര നവീകരണം പ്രത്യക്ഷമായി തന്നെ റിയൽ എസ്റ്റേറ്റ് മേഖലയെ സ്വാധീനിക്കുന്നു. പ്രോപ്പർട്ടി
ഡിമാൻഡും മൂല്യവും ഉയർത്തുന്നു.

4. കമ്മ്യൂണിറ്റി ലിവിംഗ് പരിഗണനകൾ

നഗരത്തിലെ ഗ്രോത്ത് സോണിൽ സ്ഥിതി ചെയ്യുന്ന വില്ലകൾ അപാർട്മെൻ്റുകൾ എല്ലാം തന്നെ, ആധുനിക നഗര ജീവിതം ആവശ്യപ്പെടുന്ന സൗകര്യങ്ങളോടു  കൂടി രൂപപെടുത്തിയവയാണ്. അതിനാൽ തന്നെ തിരുവനന്തപുരം നഗരത്തിലെ മികച്ച ജീവിത ശൈലി വാഗ്ദാനം ചെയ്യുന്ന വാസയിടങ്ങൾ പലതും ഈ മേഖലകളിൽ സ്ഥിതി ചെയ്യുന്നവയാണ്.

ടെക്നോപാർക്ക് ജീവനക്കാർ, ഐടി കമ്പനി ഉടമകൾ, ഐടി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നവർ, ഇവരെല്ലാം തന്നെ, പ്രാദേശിക സവിശേഷതകൾക്ക്
പുറമെ, അപാർട്മെൻ്റുകളുടെ സൗകര്യങ്ങൾ കൂടി പരിഗണിക്കുന്നു. കുടുംബമായി താമസിക്കുന്നവർ, ഗേറ്റഡ് കമ്മ്യൂണിറ്റി ജീവിതശൈലിക്കൊപ്പം ( Gated community in Trivandrum) കുട്ടികളുടെ പ്ലേ സോൺസ്, മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത പൊതുയിടങ്ങൾ, ക്ലബ് ഹൗസ്, ജിം, പൂൾ, എന്നിവയുമായി സമ്പൂർണ്ണ ലൈഫ്‌സ്റ്റൈൽ സൗകര്യങ്ങളും, ഹോം ഓഫീസ് സൗകര്യങ്ങൾ, സന്ദർശകർക്കുള്ള പ്രത്യേക
ഇടങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ കൂടി ശ്രദ്ധിക്കുന്നു.

ദൈനംദിന ജീവിതത്തെ പരിപോഷപെടുത്തുന്ന ജീവിത ശൈലിക്കൊപ്പം, പ്രവർത്തന മേഖലയെ പിന്തുണക്കുകയും ചെയ്യുന്ന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതിനാൽ,
ടെക്നോപാർക്കിന് അടുത്തുള്ള വില്ലകൾക്കും അപാർട്ട്മെൻ്റുകൾക്കും എപ്പോഴും ആവശ്യക്കാർ ഏറെയാണ്.

5. സ്ഥിരമായ ഭൂമിയുടെ മൂല്യവർധന

flats in Trivandrum

ടെക്നോപാർക്കിനോട് ചേർന്നുള്ള പ്രോപ്പർട്ടി മേഖല, തിരുവനന്തപുരത്തെ ഏറ്റവും സ്ഥിരതയോടെ വളരുന്ന ഇൻവെസ്റ്റ്മെന്റ് മേഖലയായി മാറിയിരിക്കുന്നു. ഇവിടെ ഐടി ജീവനക്കാർക്ക് ലഭിക്കുന്ന ഉയർന്ന അവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വർഷംതോറും ഉയരുന്ന റെൻറൽ ഡിമാൻഡ് ഇവയെല്ലാം, ഈ മൂല്യവർധനയ്ക്ക് ഇന്ധനം പകരുന്നു. തുടർച്ചയായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാൽ, ഈ മേഖലയിലെ പാർപ്പിട വിപണി, ഒരിക്കലും ഡിമാൻഡ് താഴോട്ട് പോകാതെ നിലകൊള്ളുന്നു.

കഴിഞ്ഞ പത്ത് വർഷത്തെ പ്രോപ്പർട്ടി വിപണിയിൽ :

ഭൂമി മൂല്യ വർധന : 150% – 240%

അപാർട്മെൻ്റ് വില (സ്ക്വയർ ഫീറ്റിൽ): ₹3,700 → ₹7,500+

വില്ലാ (വില) : ₹80 lakh → ₹1.4 crore+

 ഭാവിയിലെ സാധ്യത കൂടി മുന്നിൽകണ്ട് നിരവധിപേർ ഈ പ്രദേശങ്ങളിലെ പ്രോപ്പർട്ടിയിൽ നിക്ഷേപിക്കുന്നു. 

6.പ്രോപ്പർട്ടി മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലെ നേട്ടങ്ങളും ആനുകൂല്യങ്ങളും.

ഒരു വില്ലയുടെയോ അപാർട്മെൻ്റിൻ്റേയോ നിർമാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ, അത് ബുക്ക് ചെയുന്ന വഴി ബയ്യറിന് ചില നേട്ടങ്ങൾ ലഭിക്കുന്നു. പൂർത്തിയാകുന്ന പ്രോപ്പർട്ടിയുടെ സ്ക്വയർ ഫൂട്ട് വിലയേക്കാൾ കുറഞ്ഞ വിലയിൽ അപാർട്മെൻ്റ് സ്വന്തമാക്കാം, കൂടാതെ ഹാൻഡോവറിന് മുൻപുള്ള മറ്റ് ആനുകൂല്യങ്ങൾ, ഹാൻഡോവറിന് ശേഷമുള്ള റെൻ്റൽ സപ്പോർട്ട്, 360° ബാങ്ക് സപ്പോർട്ട് തുടങ്ങി ബിൽഡറിൻ്റെ പോളിസിക്ക് അനുസരിച്ച് പലവിധത്തിൽ ഉള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള പ്രദേശത്ത് തന്നെ കൂടുതൽ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും ഉണ്ടാകുന്നു. വിശ്വാസ്യതയും, മികച്ച പൂർവ്വ പശ്ചാത്തലവും ഉള്ള ബിൽഡർമാരുടെ പ്രോപ്പർട്ടികൾക്ക് അവരുടെ പോളിസി അനുസരിച്ച് പ്രീ ബുക്കിംഗ് ലഭിക്കുന്നു.

ഷാനൂർ ഹോംസിൻ്റെ, അതിവേഗ ടെക്നോപാർക്ക് കണക്റ്റിവിറ്റി ലഭിക്കുന്ന പ്രൊജക്ടുകൾ ഇപ്പൊൾ നിലവിൽ നിർമ്മാണം പുരോഗമിക്കുന്നു.

45% പൂർത്തിയായ പ്രോജക്ടുകൾ,16 മാസത്തിനകം ഹാൻഡോവർ ഉറപ്പ് നൽകുന്നവയാണ്, കൂടാതെ പ്രീ ബുക്കിംഗ് ആനുകൂല്യങ്ങളും സപ്പോർട്ടും, വിശ്വാസ്യതയും തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച ട്രാക്ക് റെക്കോർഡും ഉള്ള ഷാനൂർ ഹോംസ് വാഗ്ദാനം ചെയ്യുന്നു.

ഐടി ജീവനക്കാരുടെ വർധന, തുടർച്ചയായ അടിസ്ഥാനസൗകര്യ വികസനം, സ്ഥിരതയുള്ള വാടക ഡിമാൻഡ്, കുടുംബസൗഹൃദമായ കമ്മ്യൂണിറ്റി ലിവിങ്, ദീർഘകാല മൂല്യവർധന,  ഇവ എല്ലാം തന്നെ  കഴക്കൂട്ടം – ടെക്നോപാർക്ക് പ്രദേശത്തെ തിരുവനന്തപുരത്തെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റസിഡൻഷ്യൽ മേഖലയായി ഉയർത്തിയിരിക്കുന്നു.

ഇവിടെ ഒരു വീട് സ്വന്തമാക്കുന്നത് യാത്ര സമയം കുറയ്ക്കുന്ന ജീവിതമാറ്റം മാത്രമല്ല; വളരുന്ന നഗരത്തിന്റെ ഹൃദയത്തിൽ ഭാവി ഉറപ്പുള്ള ഒരു റിയൽ എസ്റ്റേറ്റ് തിരഞ്ഞെടുപ്പ് കൂടിയാണ്.

ഈ അപാർട്മെൻ്റിൽ വാടക വരുമാനം ലഭിക്കാൻ ഹാൻഡോവർ വരെ കാത്തിരിക്കേണ്ടാ…!!

മികച്ച നിക്ഷേപ സാധ്യതയുടെ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ..

author avatar
Sooraj J

Join The Discussion

Compare listings

Compare

Book a Site Visit