തിരുവനന്തപുരത്ത് നിങ്ങൾക്ക് ചേരുന്നത്, 2BHK ആണോ 3BHK ആണോ ? എങ്ങനെ കണ്ടെത്തും ?
ഒരു സ്വപ്ന ഭവനം തിരഞ്ഞെടുക്കുമ്പോൾ, 2BHK ആണോ 3BHK ആണോ വേണ്ടത് എന്ന ആശയക്കുഴപ്പത്തിലായിട്ടുണ്ടോ? നിങ്ങൾ മാത്രമല്ല, പല കുടുംബങ്ങളും ഒരുപാട് ചിന്തിക്കുന്ന വിഷയം തന്നെയാണിത്.
അപാർട്മെൻ്റിൻ്റെ വിസ്തൃതി മാത്രമല്ല, അത് നൽകുന്ന, ലൈഫ്സ്റ്റൈൽ, കംഫർട്ട്, ദീർഘ കാലയാളവിലേക്കുള്ള നിക്ഷേപം എന്നീ ഘടകങ്ങൾ കൂടി വാങ്ങുന്നവർ കണക്കിലെടുക്കുന്നു.
അതുകൊണ്ട് തന്നെ, ഷാനൂർ ഹോംസ് (Shanoor Homes), ഓരോ കുടുംബത്തിൻ്റെയും ആവശ്യങ്ങൾ വ്യത്യസ്തവും, സവിശേഷവും ആണെന്ന് മനസ്സിലാക്കുന്നു. നിങ്ങൾ ഒരു യുവ ദമ്പതികളായാലും, കൂടുതൽ സ്ഥലവും സൗകര്യവും തേടുന്ന വളർന്നുവരുന്ന ഒരു കുടുംബമായാലും, 2BHK, 3BHK അന്തിമ തിരഞ്ഞെടുപ്പിന്, പ്രായോഗിക ആവശ്യങ്ങൾ, ജീവിതശൈലി മുൻഗണനകൾ, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ സന്തുലിതമാകേണ്ടതുണ്ട്.
2BHK, 3BHK – തിരഞ്ഞെടുപ്പിലെ പ്രതിസന്ധികൾ എന്താണ് ?
ഒറ്റനോട്ടത്തിൽ, ഒരു 2BHK-യും 3BHK-യും തമ്മിലുള്ള വ്യത്യാസം ലളിതമായി തോന്നാം: ഒരു അധിക ബെഡ്റൂം. എന്നാൽ ആ അധിക മുറി നിങ്ങളുടെ കുടുംബത്തിൻ്റെ ജീവിതരീതിയെ തന്നെ മാറ്റിയേക്കാം.
അധികമുള്ള മുറി – ശാന്തമായ ഒരു സ്റ്റഡി റൂം, വിരുന്നുകാർക്കായുള്ള ഗസ്റ്റ് റൂം, അല്ലെങ്കിൽ കുട്ടികൾക്ക് കളിക്കാനുള്ള ഒരു കോർണറോ ആകാം.
തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ, അണു കുടുംബങ്ങൾക്കും ആദ്യമായി വീട് വാങ്ങുന്നവർക്കും 2BHK അപാർട്ട്മെൻ്റുകൾ എപ്പോഴും തിരഞ്ഞെടുക്കാവുന്ന ഒന്നാണ്. അതേസമയം, കൂടുതൽ സ്ഥലവും സ്വകാര്യതയും തേടുന്ന പ്രൊഫഷണലുകൾക്കിടയിൽ, പ്രത്യേകിച്ച് കഴക്കൂട്ടം, പട്ടം, ആക്കുളം പോലുള്ള വികസ്വര പ്രദേശങ്ങളിൽ 3BHK ഫ്ലാറ്റുകൾക്ക് പ്രിയമേറുകയാണ്.
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും തൊഴിൽ കേന്ദ്രങ്ങൾ വികസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, 3BHK ഫ്ലാറ്റുകൾ നൽകുന്ന അധിക സ്ഥലം ഒരു മൂല്യവത്തായ ലൈഫ്സ്റ്റൈൽ അപ്ഗ്രേഡായി മാറിയിരിക്കുന്നു.
മികച്ചത് കണ്ടെത്തുന്നതിന് പരിഗണിക്കേണ്ട കാര്യങ്ങൾ
വീട് വാങ്ങുന്നതിന് ഓരോരുത്തരുടേയും മുൻഗണനകൾ വ്യത്യാസപ്പെട്ടിരിക്കുന്നു, ചിലർ കയ്യിലൊതുങ്ങുന്ന വില, ശ്രദ്ധിക്കുമ്പോൾ, മറ്റുള്ളവർ സുഖസൗകര്യങ്ങൾ അല്ലെങ്കിൽ ഭാവിയിലെ മൂല്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാക്കുന്നത് നിങ്ങളുടെ തീരുമാനം എളുപ്പമാക്കും.
നിങ്ങളുടെ കുടുംബത്തിൻ്റെ ഇപ്പോഴത്തെയും ഭാവിയിലേയും അവസ്ഥ:
ചെറിയ കുടുംബങ്ങൾക്കും ലാളിത്യം ആഗ്രഹിക്കുന്ന ദമ്പതികൾക്കും 2BHK ഫ്ലാറ്റ് അനുയോജ്യമാണ്, അതേസമയം, കുടുംബ വിപുലീകരണം പ്രതീക്ഷിക്കുന്നവർക്കും പതിവായി അതിഥികൾ വരുന്നവർക്കും 3BHK ആയിരിക്കും ഉചിതം.
ഭാവിയിലെ മാറ്റങ്ങൾ കൂടി, മനസ്സിൽ വെച്ച് പ്ലാൻ ചെയ്യുന്നത് പിന്നീട് അപ്ഗ്രേഡ് ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ടിൽ നിന്നും ചെലവിൽ നിന്നും നിങ്ങളെ രക്ഷപ്പെടാൻ സഹായിക്കും. തിരുവനന്തപുരത്ത് ഫ്ലാറ്റുകൾ വാങ്ങുന്ന പലരും, ഉടനടി ആവശ്യമില്ലെങ്കിൽ പോലും, മാറുന്ന കുടുംബ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ഫ്ലെക്സിബിലിറ്റിക്കായി 3BHK തിരഞ്ഞെടുക്കുന്നു.
ബഡ്ജറ്റും ജീവിതശൈലിയും തമ്മിലുള്ള സന്തുലിതാവസ്ഥ
നിങ്ങൾ ബഡ്ജറ്റും കുടുംബ ആവശ്യകതകളും താരതമ്യം ചെയ്യുകയാണെങ്കിൽ, 2BHK ചെലവ് കുറഞ്ഞതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ ഒരു ഓപ്ഷനാണെന്ന് ഓർക്കുക. പക്ഷെ, സാമ്പത്തികമായി അധികം ചിലവാക്കാൻ തയ്യാറാണെങ്കിൽ, തിരുവനന്തപുരത്തെ 3BHK ഫ്ലാറ്റുകൾക്ക് ഉയർന്ന റീസെയിൽ മൂല്യവും, വാടക സാധ്യതയും ഉണ്ട്. ഇത് ഒരു മികച്ച നിക്ഷേപമാക്കി മാറ്റാനും സാധിക്കുന്നു.
ടെക്നോപാർക്കിനും, കഴക്കൂട്ടത്തിനും സമീപമുള്ളവർ ദീർഘകാല മൂല്യത്തിനായി പലപ്പോഴും 3BHK-കൾ തിരഞ്ഞെടുക്കുന്നു, എന്നാൽ പട്ടം അല്ലെങ്കിൽ ശ്രീകാര്യം പോലുള്ള നഗരമധ്യ പ്രദേശങ്ങളിൽ താങ്ങാനാവുന്ന വിലയ്ക്ക് മുൻഗണന നൽകുന്നവർ 2BHK തിരഞ്ഞെടുക്കുന്നു.
ജീവിതശൈലി മാറ്റങ്ങളും വർക്ക് ഫ്രം ഹോമും:
റിമോട്ട് വർക്ക് കൂടുന്നതോടെ, വീട്ടിൽ ഒരു ഓഫീസിൻ്റെ ആവശ്യം സുപ്രധാനമായി വന്നിരിക്കുന്നു. ഇവിടെ സ്വാഭാവികമായും
3BHK ഒരു മുതൽക്കൂട്ടാണ്.
എന്നാൽ 2BHK-യിൽ, ലിവിംഗ് ഏരിയയുടെ ഒരു കോർണർ വർക്ക്സ്റ്റേഷനായി മാറ്റുകയോ മോഡുലാർ ഫർണിച്ചർ ഉപയോഗിക്കുകയോ ചെയ്യുന്നതുപോലുള്ള മികച്ച സ്പേസ് മാനേജ്മെൻ്റ് വേണ്ടി വന്നേക്കാം. കോവിഡിന് ശേഷമുള്ള ഈ കാലഘട്ടത്തിൽ ഒരു അധിക മുറി സുഖസൗകര്യങ്ങളും ഉൽപാദനക്ഷമതയും, ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കുന്നത് നമ്മൾ പലപ്പോഴായി കണ്ടറിഞ്ഞതാണ്.
സ്വകാര്യതയും ദൈനംദിന സൗകര്യവും:
കുട്ടികളോ പ്രായമായ മാതാപിതാക്കളോ ഉള്ള കുടുംബങ്ങൾ 3BHK ഫ്ലാറ്റുകൾ നൽകുന്ന കൂടുതൽ സ്വകാര്യതയെ പലപ്പോഴും വിലമതിക്കുന്നു. എന്നാലും, തുറന്ന രൂപകൽപ്പനയും, ചിട്ടയായ ഇന്റീരിയറുകളും അടങ്ങിയ 2BHK ഫ്ലാറ്റുകൾക്ക്, സമാനമായ സൗകര്യങ്ങൾ നൽകാൻ കഴിയും. തിരുവനന്തപുരത്ത്, പല ബിൽഡർമാരും മെച്ചപ്പെട്ട സ്ഥല-വിനിയോഗം ഉറപ്പ് നൽകുന്ന 2BHK ഫ്ലാറ്റുകൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്, വലിപ്പം താരതമ്യേന കുറവാണെങ്കിലും അവയെ ശ്രദ്ധേയമാംവിധം വിശാലമായി തോന്നിപ്പിക്കുന്നു.
തിരുവനന്തപുരത്തെ റീ സെയിൽ മൂല്യവും വാടക മൂല്യവും :
തിരഞ്ഞെടുക്കുന്ന സ്ഥലം അതി പ്രധാനമാണ്. കഴക്കൂട്ടം പോലുള്ള ഒരു സുപ്രധാന സ്ഥലത്ത് ഒതുങ്ങിയ ഒരു 2BHK ഫ്ലാറ്റിന് പോലും, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു 3BHK യേക്കാൾ മികച്ച വാടക വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, നഗരം വളർന്നുകൊണ്ടിരിക്കുന്ന തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ, 3BHK ഫ്ലാറ്റുകൾ സ്ഥിരമായ വിലവർദ്ധനവും ദീർഘകാല മൂല്യവും നൽകുന്നു. ആക്കുളം, പട്ടം, ശ്രീകാര്യം എന്നിവിടങ്ങളിലെ വലിയ ഫ്ലാറ്റുകൾ, കുടുംബസൗഹൃദപരവും പ്രീമിയം സൗകര്യങ്ങൾ തേടുന്നവരുമായ വാടകക്കാരെ ആകർഷിക്കാൻ സാധ്യതയുള്ളവയുമാണ്. ഇതെല്ലാം തന്നെ നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങൾ ആണ്.
2BHK – എന്തുകൊണ്ട് നിങ്ങളുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു.:
അധിക ചെലവോ പരിപാലനമോ ഇല്ലാതെ, അത്യാവശ്യം ജീവിത സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നവർക്ക് 2BHK അപ്പാർട്ട്മെൻ്റുകൾ അനുയോജ്യമാണ്. നഗരത്തിൽ താമസിക്കുന്ന ഒട്ടുമിക്ക കുടുംബങ്ങളുടേയും ജീവിതം സന്തുലിതമാക്കുന്നു.
- കാര്യക്ഷമവും ബഡ്ജറ്റ് ഫ്രണ്ട്ലിയും: കുറഞ്ഞ EMI, മെയിൻ്റനൻസ്, കൂടാതെ ചെറിയ ദൈനംദിന ചെലവുകൾ എന്നിവ.
- പരിപാലനം വളരെ എളുപ്പം: സ്ഥല വിസ്തീർണ്ണം കുറവായത് കൊണ്ട്, കുറഞ്ഞ പരിപാലന സമയം, കുറഞ്ഞ ചെലവ്.
- ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യം: ദമ്പതികൾക്കോ ഒരു കുട്ടിയുള്ള കുടുംബങ്ങൾക്കോ മികച്ചത്.
- സ്ഥിരമായ വാടക ഡിമാൻഡ്: യുവ പ്രൊഫഷണലുകൾക്ക് പ്രിയപ്പെട്ട ഓപ്ഷൻ.
കൂടാതെ, തിരുവനന്തപുരത്തെ മധ്യ പ്രദേശങ്ങളിലെ 2BHK-കൾ പലപ്പോഴും സ്കൂളുകൾ, ആശുപത്രികൾ, ഓഫീസുകൾ എന്നിവയ്ക്ക് അടുത്തായിരിക്കും, ഇത് കണക്റ്റിവിറ്റിക്ക് മുൻതൂക്കം നൽകുന്ന ആളുകൾക്ക് അനുയോജ്യമാകുന്നു. ആദ്യമായി വീട് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം, ഇത് സാധാരണയായി ഏറ്റവും പ്രായോഗികവും സുരക്ഷിതവുമായ തുടക്കമാണ്.
3BHK: മികച്ച തിരഞ്ഞെടുപ്പായി മാറുന്നത് എപ്പോൾ?
ദീർഘകാല പദ്ധതികൾ ഉള്ള കുടുംബങ്ങൾക്ക്, ഒരു 3BHK അപാർട്ട്മെൻ്റ് – ഫ്ലെക്സിബിലിറ്റി, സുഖസൗകര്യങ്ങൾ, വിപുലീകരിക്കാനുള്ള ഇടം എന്നിവ വാഗ്ദാനം ചെയ്യുന്നു.
- ഭാവിയിലേക്കുള്ള വളർച്ച മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്യുന്നവർക്ക് അനുയോജ്യം.
- വീട്ടിൽ തന്നെ ഒരു ഓഫീസ്: ജോലിക്കും, മറ്റു വിനോദങ്ങൾക്കും കൂടാതെ അതിഥികൾക്കും പ്രത്യേക ഇടം.
- മെച്ചപ്പെട്ട സ്വകാര്യത: ഓരോ കുടുംബാംഗത്തിനും അവരുടേതായ ഇടം.
- ഉയർന്ന മൂല്യം: തിരുവനന്തപുരത്തെ പ്രമുഖ സ്ഥലങ്ങളിലെ 3BHK ഫ്ലാറ്റുകൾ ഉയർന്ന റീസെയിൽ,
വാടക വരുമാനം എന്നിവ വാഗ്ദാനം ചെയ്യുന്നു.
പതിവായി സന്ദർശകരെ സ്വീകരിക്കുന്ന അല്ലെങ്കിൽ പ്രായമായ മാതാപിതാക്കൾ ഒപ്പം താമസിക്കുന്ന കുടുംബങ്ങൾക്കും ഒരു 3BHK അർത്ഥവത്താകുന്നു. എല്ലാവർക്കും കൂടുതൽ ഇടമുള്ളതിനാൽ, ഇത് വീട്ടിലെ സൗകര്യവും ഐക്യവും സ്വാഭാവികമായും വർദ്ധിപ്പിക്കുന്നു. പ്രാരംഭ ചെലവ് കൂടുതലാണെങ്കിലും, ദീർഘകാല സംതൃപ്തി പലപ്പോഴും അത് മൂല്യമുള്ളതാക്കി മാറ്റുന്നു.
തിരഞ്ഞെടുപ്പിൽ ഒഴിവാക്കേണ്ട പിഴവുകൾ:
2BHK, 3BHK എന്നിവയിൽ ഒന്ന്
തിരഞ്ഞെടുക്കുമ്പോൾ പരിചയസമ്പന്നരായവർക്കു പോലും പിഴവുകൾ സംഭവിക്കാം. അവയിൽ ശ്രദ്ധിക്കേണ്ടവ ഇതാ:
- നിലവിലെ സാമ്പത്തിക സ്ഥിതിയെ മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കുക, ഭാവിയിലെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കുക.
- വലിയ ഫ്ലാറ്റുകൾക്കുള്ള മെയിൻ്റനൻസ്, ഫർണിഷിംഗ് ചെലവുകൾ എന്നിവ അവഗണിക്കാതിരിക്കുക.
- ലൊക്കേഷൻ മുൻഗണനകൾക്ക് വഴുതിപോകാതിരിക്കുക; ചിലപ്പോൾ ഒരു പ്രൈം ഏരിയയിലെ 2BHK ക്ക് ഒരു സാധാരണ പ്രദേശത്തെ 3BHK-യെക്കാൾ മൂല്യമുണ്ടാകും.
- ബിൽഡറുടെ വിശ്വാസ്യതയും നിർമ്മാണ ഗുണനിലവാരവും സംബന്ധിച്ച വിശദമായ പരിശോധന ഒഴിവാക്കാതിരിക്കുക.
അപാർട്മെൻ്റ് വാങ്ങൽ അന്തിമമാക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയ പ്രോജക്ടുകൾ സന്ദർശിക്കുകയും ബിൽഡർ റിവ്യൂകൾ, RERA രജിസ്ട്രേഷൻ എന്നിവ പരിശോധിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും വിവേകപൂർണമാണ്.
തിരുവനന്തപുരത്തെ ഭവന മേഖലയിലെ ട്രെൻഡിനെ പറ്റി വിദഗ്ദ്ധരുടെ അഭിപ്രായം
കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധർ തിരുവനന്തപുരത്തെ ഭവന നിർമ്മാണ മേഖലയിലെ മുൻഗണനകളിൽ സ്ഥിരമായ മാറ്റം ചൂണ്ടിക്കാണിക്കുന്നു. ടെക്നോപാർക്ക്, കഴക്കൂട്ടം, ആക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ പ്രൊഫഷണലുകളും വളരുന്ന കുടുംബങ്ങളും 3BHK അപാർട്ട്മെന്റുകൾ കൂടുതലായി വാങ്ങുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതേസമയം, പട്ടം, വഴുതക്കാട് തുടങ്ങിയ വളർന്നു കഴിഞ്ഞ പ്രദേശങ്ങളിൽ 2BHK അപ്പാർട്ട്മെന്റുകൾക്ക് ഇപ്പോഴും വലിയ ഡിമാൻഡുണ്ട്. ഇത് അവയുടെ സൗകര്യവും, താങ്ങാനാവുന്ന വിലയും കണക്കിലെടുത്താണ്.
കൂടാതെ ഗേറ്റഡ് കമ്മ്യൂണിറ്റി ജീവിതത്തിന് മുൻഗണന നൽകുന്നതായും ഡെവലപ്പർമാർ ശ്രദ്ധിക്കുന്നുണ്ട്. 24/7 സുരക്ഷ, കളിസ്ഥലങ്ങൾ, ഫിറ്റ്നസ് സോണുകൾ, കമ്മ്യൂണിറ്റി ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ അപാർട്ട്മെന്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഈ ഘടകങ്ങളും ഒരു 2BHK അല്ലെങ്കിൽ 3BHK അനുയോജ്യമാണോ എന്ന് തീരുമാനിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു.
ഇതിൽ നിന്ന് മനസ്സിലാക്കാവുന്ന ഒരു പ്രധാന കാര്യം ഇതാണ്, കേരളത്തിൽ ഇന്ന് ഒരു വീട് വാങ്ങുന്നവർ, സുഖം, സൗകര്യം, കൂട്ടായ്മ എന്നിവയാണ് തേടുന്നത്. അതുകൊണ്ട്, തന്നെ, പ്രായോഗികമായ ആസൂത്രണം എന്നത്തേക്കാളും നിർണായകമായി മാറിയിരിക്കുന്നു
2BHK-യോ 3BHK-യോ, ഏതാണ് മികച്ചത്? അന്തിമ നിഗമനം
അന്തിമ തിരഞ്ഞെടുപ്പ് നിങ്ങളുടെ ജീവിതശൈലിയെയും കുടുംബ ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
2BHK ഫ്ലാറ്റ് ലാളിത്യം, താങ്ങാനാവുന്ന വില, സ്വസ്ഥമായ ജീവിതം എന്നിവ വാഗ്ദാനം ചെയ്യുന്നു.
3BHK ആകട്ടെ, വളരാനുള്ള ഇടം, മെച്ചപ്പെട്ട സ്വകാര്യത, ശക്തമായ നിക്ഷേപ സാധ്യത എന്നിവ നൽകുന്നു.
തിരുവനന്തപുരത്തെ ആധുനിക 2BHK, 3BHK അപാർട്ട്മെൻ്റുകൾ തേടുന്ന കുടുംബങ്ങൾക്കായി, ഷാനൂർ ഹോംസ് മികച്ച ഡിസൈനും, സുഖസൗകര്യങ്ങളും, കയ്യിലൊതുങ്ങുന്ന വിലയിൽ സംയോജിപ്പിച്ച് നിങ്ങളുടെ ഇന്നത്തെയും നാളത്തെയും ആവശ്യങ്ങൾക്ക് അനുയോജ്യമായ താമസ സൗകര്യങ്ങൾ ഒരുക്കുന്നു.